Skip to main content

ചിറ്റൂരില്‍ മിനി ജോബ് ഫെസ്റ്റ് 26 ന്

 

ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 70 ഓളം ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 26 ന് രാവിലെ 10 ന് മിനി ജോബ് ഫെസ്റ്റ് നടക്കും. ഏജന്‍സി ഡെവല്പ്പ്‌മെന്റ് മാനെജര്‍, ടീം ലീഡര്‍, ഏജന്‍സി ഓര്‍ഗനൈസര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്. എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ എത്തണം. ഫോണ്‍: 04923 223297.

date