Skip to main content

'അതിജീവനം' ആരോഗ്യപദ്ധതി: പട്ടികജാതി വനിതകള്‍ക്ക് അവസരം

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍, തേങ്കുറിശ്ശി, കണ്ണാടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി കോളനികളില്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും 35 വയസ്സില്‍ താഴെയുള്ള പട്ടികജാതി വനിതകളായ അഞ്ചുപേരെ വീതമാണ് തിരഞ്ഞെടുക്കുന്നത്. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ള 10-ാം ക്ലാസ് മുതല്‍ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വനിതകള്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് നാലിനകം കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ഊ ഓഫീസുമായി ബന്ധപ്പെടണം.

date