Skip to main content

സംസ്ഥാനതല ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ക്വിസ് മത്സരം തിരുവനന്തപുരത്ത്.

 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം നടത്തും. ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന മത്സരത്തില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ മത്സരവേദിയില്‍ രജിസ്‌ട്രേഷന്‍ നടക്കും. രണ്ടു വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമായി മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ Secretary@kkvib.orgiokkvib@gmail.comio@kkvib.org എന്നീ ഏതെങ്കിലും ഇ-മെയിലില്‍ സെപ്റ്റംബര്‍ 28 വൈകിട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2534392.

date