Skip to main content

ക്ലിനിക്കല്‍എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സബ്ജക്റ്റ് കമ്മിറ്റി സിറ്റിങ്ങ് നവംബര്‍ 6, 7 തീയ്യതികളില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്‌ജെറ്റ് കമ്മിറ്റി XII, 2017 നവംബര്‍ 6ാം തിയതി തിങ്കളാഴ്ച്ച രാവിലെ 10.30 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 2017 നവംബര്‍ 7ാം തിയതി ചൊവ്വാഴ്ച രാവിലെ 10.30മണിക്ക് എറണാകുളം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗംചേരുന്നതും സമതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷനും നിയന്ത്രണവും ) ബില്‍, 2017 നെ സമ്പന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും നേരിട്ട് സ്വീകരിക്കുന്നതാണ്.

ഹര്‍ജികളും നിവേദനങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഈ അവസരം വിനിയോഗിക്കണമെന്ന് അരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

date