Skip to main content

പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

 

 ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും  പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക്  എന്ന പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിന്റെ  ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു ഏക്കറിന് എട്ടിടങ്ങഴി നെല്ല് നല്‍കുന്ന ഏക്കറകെട്ട് എന്ന പേരിലറിയപ്പെടുന്ന ഞാറാണ് പടിഞ്ഞാറ്റുമുറി  സ്‌കൂളിന്റെ നേതൃത്വത്തില്‍  ഇവിടെ നട്ടത്. 

 

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തു തരിശുരഹിത ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 81 കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് അടുത്ത വര്‍ഷത്തത്തോടെ ഈ പദ്ധതി പൂര്‍ത്തിയാക്കും. ജില്ലയിലെ 4,000 ഹെക്ടര്‍ കൃഷിഭൂമിയില്‍ 2200 ഹെക്ടര്‍ സ്ഥലത്തു മാത്രമാണ് കൃഷി ചെയ്യുന്നത്.  ഈ വര്‍ഷം 600 ഹെക്ടര്‍ കൃഷി ഭൂമിയില്‍ കൂടി കൃഷി ആരംഭിക്കും. അടുത്ത വര്‍ഷം ജില്ലയിലെ മുഴുവന്‍ കൃഷി ഭൂമിയും തരിശുരഹിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

 ഭക്ഷണത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് കൃഷിയുടെ നാട്ടു പാരമ്പര്യങ്ങള്‍ നഷ്ടമായി കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുള്ള ലോറികള്‍ എത്തിയില്ലെങ്കില്‍ മലയാളി പട്ടിണിയാവും.  ഇത്തരം സംസ്‌കാരിക മൂല്യച്യുതികളില്‍  നിന്ന് അധ്വാനത്തിന് മൂല്യം കല്‍പ്പിച്ച്  പ്രകൃതിയുമായി  ഇണങ്ങി ചേര്‍ന്ന സാംസ്‌കാരിക സ്ഥിതിയിലേക്ക് കേരളം മാറണമെന്നും മന്ത്രി പറഞ്ഞു. നവകേരളമിഷനുകളിലൂടെ സമൂഹത്തിന്റെ ചിന്താധാരയില്‍ വലിയ മാറ്റം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഹരിത കേരളം മിഷനിലൂടെ മുതിര്‍ന്ന മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം പുതുതലമുറയെക്കൂടി  കൃഷിയിലേക്ക് ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും  മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആര്‍ ബിന്ദു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയ്ക്കുട്ടി,  ഡി.ഡി.ഇ വി. പി മിനി എന്നിവര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അംഗങ്ങളായ ശ്രീലത ബാബു, മേലാല്‍ മോഹനന്‍, സി വിജില, കക്കോടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ശോഭീന്ദ്രന്‍,  ശാന്താ മുതിയേരി, ഇ എം ഗിരീഷ് കുമാര്‍,  എം രാജേന്ദ്രന്‍,  കൈതമോളി മോഹനന്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി. കെ ജയശ്രീ, ഡിഇഓ മുരളി, ചേളന്നൂര്‍ എഡിഎ ഗീത,  എഇഒ  ഹെലന്‍ ഹൈസാന്ത് മെന്റോണ്‍സ്, ചേളന്നൂര്‍ ബിപിഒ  പി.സി വിശ്വനാഥന്‍, കൃഷി ഓഫീസര്‍ ആര്‍ ബിന്ദു, പി ടി എ പ്രസിഡണ്ട് കെ പി ഷീബ, എച്ച്.എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയാൻ 3 കോടി 20 ലക്ഷം  രൂപ ഭരണാനുമതിയായി

 

 കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന് പോയ കല്ലാച്ചി-വിലങ്ങാട് റോഡിലെ വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയുന്നതിന് 3 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എസ്റ്റിമേറ്റിൽ 12 മീറ്റർ പാലം ഉണ്ടായിരുന്നു. ഇ.കെ.വിജയൻ എം.എൽ. എ.   പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ  കണ്ട് പാലം പുതുക്കി പണിയേണ്ടതിന്റെ അടിയന്തിര പ്രാധാന്യം അറിയിച്ചതിനെ തുടർന്നാണ് പാലത്തിനു മാത്രമായി ഭരണാനുമതി നൽകിയത്. നിലവിലുള്ള പാലത്തിൽ നിന്നു മാറിയാണ് പുതിയ പാലത്തിന്റെ അലെയിൻമെന്റ് ഉള്ളത്. തകർന്ന പാലത്തിനു പകരം  12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ യു.എൽ.സി.സി  നടത്തുന്നുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം വിട്ടു നൽകിയാൽ വളരെ അടിയന്തരമായി ടെന്റർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

 

 

യോഗ ട്രെയിനര്‍  നിയമനം

 

കായണ്ണ ഗ്രാമപഞ്ചായത്ത് സ്ത്രീകള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍മാരെ (സ്ത്രീകള്‍) നിയമിക്കും. ബി.എന്‍.വൈ.എസ്.ബിരുദധാരികളോ തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ അംഗീകരിച്ച യോഗ്യതയോ ഉള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
      

 

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം
അപേക്ഷ ക്ഷണിച്ചു  

                             
                                                                                
   പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വീസ്, സിവില്‍ സര്‍വ്വീസ്, GATE/MAT,UGC/NET/JRF തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുന്‍വര്‍ഷങ്ങളില്‍ മികച്ച  റിസല്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്  0495-2377786,  www.bcdd.kerala.gov.in    

 

ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

 

    പട്ടികജാതി വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ ടി ഐകളിലേക്ക്  അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമം. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പ്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ്, വോട്ടേര്‍സ് ഐഡന്റിറ്റി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നീ  രേഖകളുടെ അസ്സലും, പകര്‍പും സഹിതം ഒക്‌ടോബര്‍ നാലിന്  രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ - 0495 2370379.

 

വ്യവസായ ഭൂമി : മുന്‍ഗണനാപട്ടിക തയ്യാറാക്കല്‍

 

വ്യവസായ വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ലഭ്യമായേക്കാവുന്ന വ്യവസായ ഭൂമി അനുവദിക്കുന്നതിനായി മുന്‍ഗണനാപട്ടിക തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെടുന്നതിന് താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ 31 കം www.dic.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.                                                                                      

        

കെ.എസ്.ഡി.സി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം 

 

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്ലോഡ് ചെയ്ത് ഒക്്‌ടോബര്‍ 15 ന്  രാത്രി 12 വരെ 
അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ സി ഗ്രേഡില്‍ കുറവുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. ഫോണ്‍: 0481 2564304, 9400309740. 

 

ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
വാക്ക് ഇന്‍ ഇന്റര്‍വ്യു

 

    പട്ടികജാതി വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐകളിലേക്ക്  അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.    ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും താഴെ പറയുന്ന രേഖകളുടെ അസ്സലും, പകര്‍പും സഹിതം 04.10.2019 വെള്ളിയാഴ്ച  രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. 

date