Skip to main content

തൊഴില്‍മേള 27 ന്

 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ഇസാഫ് ബാങ്കിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍മേള നടത്തുന്നു. സെയില്‍സ് ഓഫീസര്‍, ക്യാഷ് ഓഫീസര്‍ തസ്തികകളില്‍ 110 ഒഴിവുണ്ട്. ഡിഗ്രി-റെഗുലര്‍/പിജി കൂടാതെ സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ക്യാഷ് ഓഫീസര്‍ തസ്തികയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധയോഗ്യതയാണ്. പ്രായപരിധി 18 മുതല്‍ 30 വയസ്സ്. താത്പര്യമുളളവര്‍ ബയോഡാറ്റ (3 പകര്‍പ്പ്), ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രസീതി കൊണ്ടുവരണം.

date