Skip to main content
 'ആ ദിവസം' ഹ്രസ്വ ചലചിത്രത്തിന്റെ ജില്ലാതല  പ്രദര്‍ശനോദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ. നിര്‍വഹിക്കുന്നു.

'ആ ദിവസം' ഹ്രസ്വചലചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം നടത്തി

 

                'ആ ദിവസം' ഹ്രസ്വ ചലചിത്രത്തിന്റെ ജില്ലാതല  പ്രദര്‍ശനോദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ. കാട്ടിക്കുളം എടയൂര്‍ക്കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികതിക്രമങ്ങളേയും കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രമേയമാക്കി നിര്‍മിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ അംഗീകാരം ലഭിച്ച  ഹ്രസ്വചലച്ചിത്രമാണിത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി വര്‍ഗീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ കെ പ്രജിത്ത്, ഹെഡ്മിസ്ട്രസ് കെ വി ത്രേസ്യാമ്മവിജില പ്രദീപ്രാജേഷ് കൃഷ്ണന്‍,  ജോമോന്‍ വി വൈ, തസ്‌നി ഷാഹിദ്, എ.ബി. സിനി, അബ്ദുള്‍ മജീദ് കെ, സംവിധായകന്‍ സൂര്യ സജി  എന്നിവര്‍ സംസാരിച്ചു.

 

 

date