Skip to main content

വ്യവസായം  മാര്‍ജിന്‍ മണി വായ്പ :  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

വ്യവസായ വകുപ്പില്‍ നിന്നും മാര്‍ജിന്‍ മണി വായ്പ കൈപ്പറ്റി കുടിശ്ശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ചു. പദ്ധതിക്ക് നവംബര്‍ ഏഴ് വരെ മാത്രമേ കാലാവധിയുളളു. പദ്ധതി പ്രകാരം പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. പലിശയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. പലിശയുടെ പകുതി മുതലിനേക്കാള്‍ കുടുതല്‍ വരുകയാണെങ്കില്‍ മുതലിന് തുല്യമായ സംഖ്യ അടച്ചാല്‍ മതി, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടക്കേണ്ട മൊത്തം തുകയുടെ 50 ശതമാനം 2019 നവംബര്‍ ഏഴിനകവും ബാക്കി തുക ഒരു വര്‍ഷത്തിനകവും രണ്ടു ഗഡുക്കളായി അടയ്ക്കണം. പദ്ധതിയുടെ ആനുകൂല്യത്തിനായി ബന്ധപ്പെട്ട രേകഖള്‍ സഹിതം അപേക്ഷകള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ നല്‍കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനൂകൂല്യം ഉപയോഗിച്ച് മുഴുവന്‍ സംരംഭകരും വായ്പ അടക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. 
കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബ്ലോക്കിലും നഗരസഭയിലുമുളള വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണം. കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ - 8921020940, കൊയിലാണ്ടി അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ - 9447446038, വടകര അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ - 9188127189, ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട് - 9447501272.  

 

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

 

ടിടിസിക്ക് തുല്ല്യമായ സര്‍ക്കാര്‍ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. വിലാസം - പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പത്തനംതിട്ട. ഫോണ്‍ - 04734226028, 9446321496. 

 

 

തെരുവ് നായ നിയന്ത്രണ പദ്ധതി : 
വെറ്റിനറി സര്‍ജന്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നടപ്പാക്കുന്ന തെരുവ് നായ നിയന്ത്രണ പദ്ധതിയിലേക്ക് വെറ്റിനറി സര്‍ജന്‍മാരുടെ പാനല്‍ തയ്യാറാക്കും. അംഗീകൃത വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുളള ബിരുദവും കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും എ.ബി.സി പദ്ധതിയില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ അപേക്ഷ, വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ അഞ്ചിനകം ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 

 

 

കുടിവെളളം : പരസ്യലേലം ഒക്‌ടോബര്‍ ഒന്നിന്

2019 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ചതും, വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നതുമായ കുടിവെളളം പരസ്യലേലം ചെയ്യുന്നതിനും ഈ ഇനത്തില്‍ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ കൂട്ടുന്നതിനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍  കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ ഓഫീസ് കെട്ടിടത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിയ്ക്ക് ലേലം ചെയ്യും.  പങ്കെടുക്കുന്നവര്‍ അന്ന് 10 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ തന്നെ വിളിച്ചെടുത്ത കക്ഷികള്‍ മുഴുവന്‍ ലേലത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടവാക്കി രശീത് കൈപ്പറ്റണം. ലേലവസ്തുകള്‍ ഒക്‌ടോബര്‍ മൂന്നിന് അഞ്ച്മണിക്കകം കൊണ്ടുപോകണം. ലേല തീയതി മാറ്റിവെക്കാനോ, ലേലത്തുക ഉറപ്പിക്കുന്നതിനോ, ലേല വ്യവസ്ഥകള്‍ ഭേദഗതി വരുത്താനോ ഉളള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.
 

date