Skip to main content

റോഡ് പുനരുദ്ധാരണ പ്രവൃത്തി; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

 

 

ദേശീയപാത പാവങ്ങാട് മുതല്‍ കോരപ്പുഴ വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തി സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നു. റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കൊപ്പം ജൈക്ക പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ത്വരിതപ്പെടുത്തി നവംബറില്‍ പൂര്‍ത്തീകരിക്കാന്‍  ഉദ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് കട്ടിംഗിനുള്ള അപേക്ഷയില്‍ പുനരുദ്ധാരണത്തിന് വേണ്ടി തുക അടക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

 

 കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗം രാധാകൃഷ്ണന്‍, നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. നാരായണന്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പാഠം ഒന്ന് പാടത്തേക്ക് സമുചിത പരിപാടികളുമായി കൊടുവള്ളി ജി.വി.എച്ച്.എസ്

 

 

 

കൊടുവള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേക്ക്  എന്ന പരിപാടി കൊടുവള്ളി ജി വി എച്ച് എസ് എസിലെ പരിസ്ഥിതി ക്ലബ്ബില്‍ അംഗങ്ങളായ അമ്പതോളം വിദ്യാര്‍ഥികള്‍ ആചരിച്ചു. കന്നിമാസത്തിലെ മകം നാളില്‍ വിദ്യാര്‍ഥികള്‍ നെല്‍ വയല്‍ സന്ദര്‍ശിച്ച് കൃഷി രീതികളെക്കുറിച്ച് മനസ്സിലാക്കി. ശാസ്ത്രീയമായ നെല്‍കൃഷി രീതികളെക്കുറിച്ച്  കൃഷി ഓഫീസര്‍ അപര്‍ണ എന്‍ എസ്  ക്ലാസെടുത്തു. നാടന്‍ കൃഷി മാര്‍ഗങ്ങളെക്കുറിച്ച് കര്‍ഷകനായ  അരവിന്ദാക്ഷന്‍ കിളിച്ചാര്‍വീട്ടില്‍ ക്ലാസെടുത്തു.

 

പരിപാടി  കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍  ഷെരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അപര്‍ണ എന്‍ എസ് അധ്യക്ഷയായ പരിപാടി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറാ ബീവ,ി വാര്‍ഡ് കൗണ്‍സിലര്‍ ശിവദാസന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു അധ്യാപകരായ ഡോക്ടര്‍ കെ സതീഷ്, മുഹമ്മദ് ബഷീര്‍, രമേശന്‍ പി.പി , നിര്‍മ്മല എന്‍. പ്രസീത ബി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൃഷി അസിസ്റ്റന്റ് ഷാജുകുമാര്‍ സ്വാഗതവും  വിദ്യാര്‍ഥിനി അനാമിക ഷാജി നന്ദിയും രേഖപ്പെടുത്തി

 

 

വിദ്യാര്‍ഥികള്‍ക്ക് പുത്തനനുഭവമായി മാറി ഞാറുനടീല്‍ ഉത്സവം

 

 കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം അരയിടത്ത്താഴെ വയലേലയില്‍ കുട്ടികള്‍ നടത്തിയ ഞാറുനടീല്‍ ഉത്സവം ശ്രദ്ധേയമായി. വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക് ' പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ ഞാറു നട്ടത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് പരമ്പരാഗത വേഷവിധാനത്തോടെയാണ് വിദ്യാര്‍ഥികള്‍ ഞാറു നടീലിന് എത്തിയത്.

 

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, കൃഷി ഓഫീസര്‍ ശുഭ ശ്രീ, കൗണ്‍സിലര്‍ ഷീന, പാടശേഖരസമിതി പ്രതിനിധികള്‍,  അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date