Skip to main content

സെവന്‍സ് ഫുട്ബോള്‍ മത്സരം സെപ്റ്റംബര്‍ 28, 29 തീയതികളില്‍

 

സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടക്കുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം പറളി അഞ്ചാം മൈല്‍ ഗ്രൗണ്ടില്‍ സെപ്തംബര്‍ 28 ന് കെ.വി വിജയദാസ് എം.എല്‍.എ അറിയിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം സ്മാര്‍ട്ട് ക്ലബ് അഞ്ചാം മൈലിന്റെയും സഹകരണത്തോടെ കേരളോത്സവം 2019 ന്റെ പ്രചരണാര്‍ഥം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യൂത്ത്/ യുവ ക്ലബ്ബുകള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന പരിപാടിയില്‍ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഗിരിജ അധ്യക്ഷയാവും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ രാധിക, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.എം ശശി പങ്കെടുക്കും.

പരിപാടിയുടെ സമാപന സമ്മേളനവും സമ്മാനദാനവും സെപ്തംബര്‍ 29 ന് വൈകീട്ട് ആറിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിക്കും. ക്യാഷ് പ്രൈസ് വിതരണം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദുവും മികച്ച പ്ലെയര്‍/ ഗോള്‍കീപ്പര്‍ക്കുള്ള സമ്മാനദാനം ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.എം ശശി നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. വി.പി റജീന, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date