Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി ഒക്ടോബര്‍ 15 വരെ നീട്ടി

 

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ 2018- 19 അധ്യയനവര്‍ഷത്തിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കേണ്ട തീയതി സെപ്റ്റംബര്‍ 30 ല്‍ നിന്നും ഒക്ടോബര്‍ 15 ലേക്ക് ദീര്‍ഘിപ്പിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഒ.ബി സി വിഭാഗങ്ങളിലെ മറ്റു സമുദായങ്ങള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. എസ് എസ് എല്‍ സി, ടി എച്ച് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പിജി, പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.ksdc.kerala.gov.in ല്‍ നിര്‍ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്് ലിസ്റ്റ്, എന്നിവ അപ്ലോഡ് ചെയ്ത് ഒക്ടോബര്‍ 15ന് രാത്രി 12 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ സി ഗ്രേഡില്‍ കുറവുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2564304, 9400309740 ല്‍ ബന്ധപ്പെടുക.

date