Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ബസ്സുകളുടെ ഫ്‌ളാഗ് ഓഫും ഇന്ന് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിക്കും.

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പട്ടാമ്പി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫും ഇന്ന് (സെപ്റ്റംബര്‍ 27) ഉച്ചയ്ക്ക് 2.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. 2017-18 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു കോടി ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 739.50 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണ്ണമുള്ള രണ്ട് നില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2018 സെപ്റ്റംബറില്‍ ആരംഭിച്ച നിര്‍മ്മാണം 2019 ജൂലായില്‍ പൂര്‍ത്തിയായി.
ജി.എച്ച്.എസ്.എസ് പട്ടാമ്പി, ജി.യു.പി.എസ് പട്ടാമ്പി , ജി.യു.പി.എസ് നരിപ്പറമ്പ്, ജി.എച്ച്.എസ് വല്ലപ്പുഴ, ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ, ജി.വി.എച്ച്.എസ്.എസ്.എസ് കൊപ്പം എന്നിവയ്ക്ക് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ അനുവദിച്ച ആറ് ബസ്സുകളാണ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും.  പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ഹെഡ്മിസ്ട്രസ് എന്‍.പി രമ, നഗരസഭാ കൗണ്‍സിലര്‍മാര്‍, പി.ടി.എ അംഗങ്ങള്‍ പങ്കെടുക്കും.

തുടര്‍ന്ന് വൈകീട്ട് നാലിന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ ചെലവില്‍ വാടാനാംകുറുശ്ശി ജി.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടോദ്ഘാടനവും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ആറ് ക്ലാസ് മുറികളും ഓഡിറ്റോറിയവുമാണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിച്ചത്.

date