Skip to main content

മാനേജ്‌മെന്റ് ട്രെയിനിങ് തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ 12 ന്

 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 12 ന് രാവിലെ 10 മുതല്‍ 11.15 വരെ മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടക്കും. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 9. 30 ന് അഡ്മിഷന്‍ കാര്‍ഡ് സഹിതം എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.

date