Skip to main content

ചിത്ര-ശില്‍പകലാ പ്രദര്‍ശനത്തിന് ധനസഹായം 

 

    ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനും അപേക്ഷ ക്ഷണിച്ചു.  അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായും നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 ഃ 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത മാതൃകയില്‍ അപേക്ഷിണം.  തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളില്‍ പ്രദര്‍ശനം നടത്തണം.  അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് പ്രദര്‍ശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

    അപേക്ഷാ ഫോറം അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org), അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കും.  തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കണം.  പൂരിപ്പിച്ച അപേക്ഷാ ഫോമും മറ്റു വിവരങ്ങളും 2019 ഒക്‌ടോബര്‍ 31 ന് മുന്‍പായി ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ : 0487-2333773. 

 

 

മോട്ടോര്‍ തൊഴിലാളി രജിസ്‌ട്രേഷന്‍ ക്യാമ്പ് 30ന്

 

 

കോഴിക്കോട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ക്യാമ്പ്  സെപ്തംബര്‍ 30ന്  രാവിലെ 10 മുതല്‍ രണ്ട് മണി വരെ തൂണേരി പഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിക്കും.  പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടവാക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date