Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

      മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ഓണം പെന്‍ഷനായ 3600 രൂപ ലഭിക്കാത്തവര്‍ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അതത് ഫിഷറീസ് ഓഫീസില്‍ സെപ്തംബര്‍ 28ന് വൈകീട്ട് അഞ്ചിനകം ഹാജരാക്കണം. അല്ലാത്തപക്ഷം തുടര്‍ന്നുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലയെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് റീജിയനല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.
 

date