Skip to main content

ഗിഫ്തിലാപ്പിയ ഹാച്ചറി നിര്‍മാണോദ്ഘാടനം നാളെ (8ന്)

    പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലെ നവീകരണ ആധുനികവത്കരണ പ്രവ ര്‍ത്തനങ്ങളുടെയും ഗിഫ്തിലാപ്പിയ ഹാച്ചറിയുടെയും നിര്‍മാണോദ്ഘാടനം നാളെ (എട്ടിന്) രാവിലെ 11ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കൃഷ്ണന്‍, ഫിഷറീസ് ജോയിന്‍റ് ഡയറക്ടര്‍ ഡോ.എം.ലൈലാ ബീവി, ചീഫ് എന്‍ജിനീയര്‍ ബി.റ്റി.വി.കൃഷ്ണന്‍, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റ്റി.സജി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. 
                                                               (പിഎന്‍പി 38/18)
 

date