Skip to main content

അധ്യാപകര്‍ക്ക് ശാസ്ത്ര പ്രബന്ധ രചനാ മത്സരം.

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാനത്തിലെ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തനത് മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 'കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകള്‍' എന്ന പേരില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള അധ്യാപകര്‍ക്കായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടുത്തി പുസ്തകരൂപത്തില്‍ ഒരു പബ്ലിക്കേഷന്‍ തയ്യാറാക്കും. പ്രബന്ധങ്ങള്‍ കെ.എസ്. ബി.ബി. വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. മികച്ച മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും നല്‍കും.

ശാസ്ത്ര പ്രബന്ധം 2000 വാക്കില്‍ കൂടാതെ 12 ഫോണ്ട് സൈസില്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്തതായിരിക്കണം. രണ്ടു ചിത്രങ്ങള്‍ പ്രബന്ധത്തോടൊപ്പം അയക്കണം. എന്‍ട്രികള്‍ ഒറിജിനല്‍ ആയിരിക്കുകയും മുന്‍പ് പ്രസിദ്ധീകരിച്ചതോ പകര്‍ത്തി എഴുതിയതോ ആകരുത്. പ്രബന്ധത്തിന് ഒരു രചയിതാവ് മാത്രമേ പാടുള്ളൂ. പ്രബന്ധത്തിന് പ്രിന്റ് കോപ്പി തപാലിലും  സോഫ്റ്റ് കോപ്പി   പിഡിഎഫ് ഫോര്‍മാറ്റില്‍ ksbbentries@gmail.com ല്‍ അയക്കണം . പ്രബന്ധരചയിതാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ മാത്രം എഴുതുക. പ്രബന്ധത്തില്‍ എഴുതരുത്.  മാതൃകാപ്രവര്‍ത്തനം ഉള്‍പ്പെട്ട പ്രദേശത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് അധ്യക്ഷന്‍ /സെക്രട്ടറി എന്നിവരുടെയും പേര് പരാമര്‍ശിക്കണം.

എന്‍ട്രികള്‍ പൂരിപ്പിച്ച പ്രൊഫോര്‍മ സഹിതം തപാലില്‍ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്,  ബെല്‍ ഹാവന്‍ ഗാര്‍ഡന്‍ കവടിയാര്‍  - 695 003 തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ടി.എ. സുരേഷ് അസിസ്റ്റന്റ് പ്രോഗ്രാം കോഡിനേറ്റരിന്റെ  9447978921 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

date