Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബിരുദമോ ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷം പൊതുമേഖല/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും പൊതുമേഖലാ/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924-211516.

date