Skip to main content

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: യുവമിത്ര ക്ലബ് ജേതാക്കള്‍

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. 24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എടത്തറ യുവമിത്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍സ് ക്ലബ് ഒന്നാം സ്ഥാനം നേടി. കോട്ടായി ജനശക്തി, കരിപ്പോട് ടൈറ്റാനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കൈവരിച്ചു. സമാപനപരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമബോര്‍ഡ് അംഗം അഡ്വ. വി.പി റജീന അധ്യക്ഷയായ പരിപാടിയില്‍ ബോര്‍ഡംഗം സന്തോഷ് കാലാ, സ്മാര്‍ട്ട് ക്ലബ് പ്രസിഡന്റ് അറഫത്ത്, പറളി പഞ്ചായത്ത് കോഡിനേറ്റര്‍ എന്നിവര്‍ സംസാരിച്ചു. വിജയികളായവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ്‌പ്രൈസ് നല്‍കി.  

date