Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി

കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ആഗസ്റ്റ് 23 മുതൽ മൂന്ന് മാസത്തേക്ക് നീട്ടി സർക്കാർ ഉത്തരവായി. 2017 ഒക്‌ടോബർ 26 വരെ ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളളവർ പലിശയിനത്തിൽ അടയ്ക്കാനുളള തുകയുടെ മൂന്നിൽ രണ്ട് ഭാഗം ഇളവോടെയും ലൈസൻസികൾ എല്ലാവരും മരിച്ച സാഹചര്യമുണ്ടെങ്കിൽ 90 ശതമാനം പലിശയിളവോടെയും ക്ഷേമനിധി കുടിശിക അടച്ചു തീർക്കണം.
പി.എൻ.എക്‌സ്.3513/19

date