Skip to main content

ഇലക്ട്രിക്കല്‍ വയറിങ് കോഴ്‌സിന് അപേക്ഷിക്കാം

 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ അട്ടപ്പാടി ബ്ലോക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പാലക്കാട് ഗവ. പോളിടെക്‌നിക്കുമായി ചേര്‍ന്ന് നടത്തുന്ന മൂന്നു മാസത്തെ ഹ്രസ്വകാല ഇലക്ട്രിക്കല്‍ വയറിങ് കോഴ്‌സിന് അപേക്ഷിക്കാം. താമസ- ഭക്ഷണ സൗകര്യവും സ്റ്റൈപ്പന്റും ലഭിക്കും. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. പ്രായപരിധി 18-35 വയസ്സ്. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 നകം പട്ടികവര്‍ഗ വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491-2505383.

date