Skip to main content

കുടുംബശ്രീയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മൂന്നിന്

 

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ പി.കെ. കാളന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ മേല്‍നോട്ടത്തിനായി നിര്‍മ്മാണമേഖലയില്‍ രണ്ട് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി-ടെക്/ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തണം. മലമ്പുഴ, പാലക്കാട് ബ്ലോക്കുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

date