Skip to main content

പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ശുചിത്വ സര്‍വേയും പ്ലാസ്റ്റിക് ശേഖരണവും

 

പാലക്കാട് ഐഐടി, ഹരിതകേരളം മിഷന്‍,  പുതുശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 2) ശുചിത്വ സര്‍വേയും പ്ലാസ്റ്റിക് ശേഖരണവും നടക്കും. ഐഐടി ക്യാമ്പസില്‍ രാവിലെ എട്ടിന് അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ പരിപാടി ഉദ്ഘാടനം ചെയ്യും. ഐഐടി ഡയറക്ടര്‍ സുനില്‍ കുമാര്‍ അധ്യക്ഷനാകും. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാവും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെനിലാ ബ്രൂണോ എന്നിവര്‍ പങ്കെടുക്കും.

date