Skip to main content

ആടു വളര്‍ത്തലില്‍ ദ്വിദിന സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴയിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഒക്ടോബര്‍ നാലിനും അഞ്ചിനും ആട് വളര്‍ത്തലില്‍ ദ്വിദിന സൗജന്യ പരിശീലനം നടത്തും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ (0491-2815454) ഓഫീസ് സമയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ നാലിന് ആധാര്‍ നമ്പറുമായി രാവിലെ 10 നകം മലമ്പുഴ മൃഗസംരക്ഷണ പരിശിലനകേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date