Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബുകളിലേക്കും വര്‍ക്ക്ഷോപ്പുകളിലേക്കുമായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വക്കേഷനുകള്‍ 'ക്വട്ടേഷന്‍ നമ്പര്‍ 19/19-20, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബുകളിലേക്കും വര്‍ക്ക്ഷോപ്പുകളിലേക്കുമായി ഉപകരണങ്ങള്‍ വാങ്ങല്‍ ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണ്പറ്റ പി.ഒ., ശ്രീകൃഷ്ണപുരം, പാലക്കാട് - 678633 എന്ന മേല്‍വിലാസത്തില്‍ ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വൈകിട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെക്കുറിച്ചുളള വ്യവസ്ഥകളും www.gecskp.ac.in നിന്നും ലഭിക്കും.

 

date