Skip to main content

ജില്ലാതല വയോജന ദിനാഘോഷം സംഘടിപ്പിച്ചു

 

ലോക വയോജന വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാഘോഷം വടക്കഞ്ചേരി ദൈവദാന്‍ സെന്ററില്‍ കെ ഡി. പ്രസേന്നന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. പരിപാടിയുടെ മുന്നോടിയായി വയോജനങ്ങളും വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്ര നടന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 10 വയോജനങ്ങളെ ആദരിച്ചു. വയോജനങ്ങളുടെ തിരുവാതിരകളി, ഗ്രൂപ്പ് ഡാന്‍സ,് നാടന്‍പാട്ടുകള്‍, കൊയ്ത്തുപാട്ട് എന്നിവ അരങ്ങേറി. വയോമധുരം പദ്ധതി പ്രകാരമുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നിയമ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പുറത്തിറക്കിയ ലഘുലേഖയുടെ പ്രകാശനവും പരിപാടിയോടനുബന്ധിച്ച് നടന്നു. കെ എസ് എസ് എം ജില്ലാ കോഡിനേറ്റര്‍ മൂസപതിയിലും കെ സതീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

date