Skip to main content

ഗാന്ധിജയന്തി വാരാഘോഷം: പുല്ലൂപ്പി ലക്ഷംവീട് കോളനിയില്‍ ശുചീകരണവും ബോധവല്‍ക്കരണവും

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പുല്ലൂപ്പി ലക്ഷംവീട് കോളനിയില്‍ ശുചീകരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പുഴാതി ഗവ. എച്ച്എസ്എസിലെ എന്‍ എസ് എസ് യൂണിറ്റ്, യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃഥ്വിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ജനമൈത്രി പോലീസ് എസ് ഐ ഭാവിഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ്, സി വി ഹരീഷ് കുമാര്‍ (എന്‍എസ്എസ് കണ്ണൂര്‍), പുഴാതി ജിഎച്ച്എസ് എസ് എന്‍ എസ് എസ് പോഗ്രാം ഓഫീസര്‍ പി കെ ഫൈസല്‍, അമല തുടങ്ങിയവര്‍ സംസാരിച്ചു.  

date