Skip to main content

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍: താത്കാലിക നിയമനം

കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി മുഖേന ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, മറ്റ് ഐ.ഐ.എച്ച്.ടി കള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റെല്‍സ് ടെക്‌നോളജി കോഴ്‌സുകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം.  ഹാന്‍ഡ്‌ലൂം ഉത്പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.  ബയോഡേറ്റ സഹിതം നേരിട്ടോ, തപാല്‍ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കാം.  അപേക്ഷ 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍,കിഴുന്ന പി.ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2835390 ഇ-മെയില്‍: info@iihtkannur.ac.in 

പി.എന്‍.എക്‌സ്.86/18

date