ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായ പണമിടപാട്, പണം കടത്തല്‍ എന്നിവ തടയുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരിശീലനത്തില്‍ എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍ കമല്‍ജിത്ത് കെ കമല്‍ അനധികൃതമായ പണം പിടിച്ചെടുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു.നീതിപൂര്‍വ്വവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ പിന്തുണ അദ്ദേഹം തേടി.ഇന്‍കം ടാക്‌സ് ഇന്‍വേസ്റ്റിഗേറ്റര്‍ സുബ്രമണ്യന്‍, രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അനധികൃത പണ വേട്ടയ്ക്ക് പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ലഭിച്ച വിവരം സത്യമാണോ എന്നറിയാനുള്ള ടെക്‌നിക്കുകളെ കുറിച്ചും വിശദീകരിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വരണാധികാരി എന്‍ പ്രേമചന്ദ്രന്‍,ഫിനാന്‍സ് ഓഫിസര്‍ കെ. സതീശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ടി ഇ ജനാര്‍ദ്ധനന്‍,അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മിഷണര്‍ വിനോദ് ബി നായര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments