Skip to main content

അഞ്ചു വയസ്സുവരെയുള്ളവര്‍ക്ക് ആധാര്‍കാര്‍ഡ്

 

കൊച്ചി: ജനുവരി 10 രാവിലെ 10 മുതല്‍ നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ആധാര്‍ ക്യാമ്പ്  മൂവാറ്റുപുഴ ഗവ.ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.   പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഉഷ ശശിധരന്‍ നിര്‍വ്വഹിക്കും. മാതാപിതാക്കള്‍ അവരുടെ ആധാര്‍കാര്‍ഡൂം കുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റുമായി ഹാജരാകണമെന്ന് അക്ഷയാ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

date