Skip to main content

വിമുക്തി: ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു

 

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജും ഡെന്റൽ കോളേജും നഴ്‌സിങ് കോളേജും സംയുക്തമായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ ലഹരി വിരുദ്ധ ക്ലബ്  രൂപീകരിച്ചു. ഗവ. മെഡിക്കൽ കോളേജ് അലുംനി ഓഡിറ്റോറിയത്തിൽ എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡൂസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി കെ സാനു, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി മേരി വർഗ്ഗീസ്, നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുജമോൾ സ്‌കറിയ, സൈക്യാട്രി വകുപ്പ് മേധാവി ഡോ. കെ എസ് ഷാജി, മെഡിക്കൽ കോളേജ് പിടിഎ പ്രസിഡണ്ട് സജി പോൾ എന്നിവർ പങ്കെടുത്തു. സമീപത്തുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക എന്നതാണ് ക്ലബ് ലക്ഷ്യമിടുന്നത്.

date