Skip to main content

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ പുനരധിവാസവും സ്ഥാപനേതര പരിവര്‍ത്തന മാര്‍ഗങ്ങളും ; ദ്വിദിന ശില്‍പ്പശാല 21,22 തീയതികളില്‍

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ സംവിധാനവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ പുനരധിവാസവും സ്ഥാപനേതര പരിവര്‍ത്തന മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കും. ഒക്‌ടോബര്‍ 21, 22 തീയതികളില്‍ കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടക്കുന്ന പരിപാടി 21 ന് രാവിലെ 10.30 ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയാവും. 

കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിനും വിവിധ സര്‍ക്കാര്‍, സര്‍ക്കാതിര സംവിധാനങ്ങളുടെ സഹായത്തോടൂകൂടിയുളള ഇടപെടലാണ് സാമൂഹ്യപ്രതിരോധം അഥവാ സോഷ്യല്‍ ഡിഫന്‍സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജയില്‍ മോചിതര്‍, വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍, ആദ്യ കുറ്റവാളികള്‍, നല്ല നടപ്പ് ജാമ്യത്തില്‍ കഴിയുന്നവര്‍ ലഹരിക്കടിമയായവര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും പ്രത്യേക സാമൂഹ്യ പ്രതിരോധ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്ന് വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുകയും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് തടയുകയും ചെയ്യേണ്ടതുണ്. ഇതിനാവശ്യമായ പ്രായോഗിക പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനുളള കൂടിയാലോചനകള്‍ക്കായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉദ്യോഗസ്ഥര്‍ക്കായാണ് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നത്.

സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് സ്വാഗതം പറയുന്ന ചടങ്ങില്‍  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി ശ്രീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11.30 മുതല്‍ 1.30 വരെ കുറ്റവും ശിക്ഷയും ആധുനിക സമ്പ്രദായങ്ങള്‍ എന്ന വിഷയത്തില്‍ ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ സജികുമാര്‍ എന്‍.എന്‍, ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് - വ്യവസ്ഥകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റിട്ട. ജില്ലാ ജഡ്ജ് അശോകന്‍ കെ, വൈകീട്ട് 3.45 മുതല്‍ 5.15 വരെ കുറ്റകൃത്യങ്ങളുടെ മനശാസ്ത്രം എന്ന വിഷയത്തില്‍ തൃശ്ശൂര്‍ കേരള പോലീസ് അക്കാദമി ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ് എന്നിവര്‍ ക്ലാസ്സെടുക്കും. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബാബുരാജന്‍ പാറമ്മല്‍, കോഴിക്കോട് ജയില്‍ വകുപ്പ് മേഖലാ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ് എ.വി, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍ കെ വി എന്നിവര്‍ സംസാരിക്കും. 

ഒക്‌ടോബര്‍ 22 ന്  രാവിലെ ഒന്‍പത് മുതല്‍ 10 വരെ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ ജില്ലാ പൊബേഷനറി ഓഫീസര്‍ ഷീബ മുംതാസ് സി കെ അവതരിപ്പിക്കും.  10 മുതല്‍ 11 വരെ കേരള പ്രൊബേഷന്‍ സംവിധാനം എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷനറി ഓഫീസര്‍ ഏലിയാസ് തോമസ്, 11 മുതല്‍ 11.30 വരെ സംസ്ഥാന പ്രൊബേഷന്‍ നയം എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രൊബേഷനറി ഓഫീസര്‍ അഷറഫ് കാവില്‍, 11.30 മുതല്‍ 12 വരെ നേര്‍വഴി പദ്ധതി എന്ന വിഷയത്തില്‍ പത്തനംതിട്ട ജില്ലാ പ്രൊബേഷനറി ഓഫീസര്‍ അബീന്‍ എ.ഒ,  12 മുതല്‍ രണ്ട് മണി വരെ  കുറ്റാരോപിതര്‍ക്കും കുറ്റകൃത്യത്തിന് ഇരയായവര്‍ക്കുമിടയിലെ ഇടപെടല്‍ എന്ന വിഷയത്തില്‍  പാനല്‍ ചര്‍ച്ചയും നടക്കും. നേര്‍വഴി സ്‌പെഷ്യല്‍ ഓഫീസര്‍ സുബൈര്‍ കെ.കെ, കോഴിക്കോട് അഡീ.ഡെപ്യൂട്ടി കമ്മീഷണര്‍ വാഹിദ് പി, അസി.എക്‌സൈസ് കമ്മീഷണര്‍ (വിമുക്തി മാനേജര്‍) ജയപ്രകാശ് കെ, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീജ പി.എസ്, ജയില്‍ വകുപ്പ് റീജ്യണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ് എ.വി, ലിസ കോളേജ് അസി. പ്രൊഫസര്‍ സിസ എം. ജോര്‍ജ്ജ്, കോഴിക്കോട് ഇംഹാന്‍സിലെ  ഡോ. ജി രാഗേഷ് എന്നിവര്‍ പങ്കെടുക്കും. രണ്ട് മുതല്‍ 3.30 വരെ ഗ്രൂപ്പ് ചര്‍ച്ചയും ഉണ്ടായിരിക്കും. 

 

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് 

 

നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനത്തിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് കോഴിക്കോട് എല്‍. ബി. എസ്. സെന്റര്‍ മേഖലാ കേന്ദ്രത്തില്‍  നടത്തും. കോഴ്‌സ് ഫീസ്, പട്ടികജാതി, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യവും മറ്റുള്ളവര്‍ക്ക് കോഴ്‌സ് ഫീസിന്റെ 25 ശതമാനവുമാണ്.    വിശദവിവരങ്ങള്‍ക്ക് : 0495 2720250.

 

റീ ടെണ്ടര്‍ ക്ഷണിച്ചു

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴിലെ എല്‍എസ്എസില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കരിമ്പാലക്കണ്ടി നീര്‍ത്തടം - മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി ഡിഎല്‍ടി പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18 ന്  റീ ടെണ്ടര്‍ ചെയ്തു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2370790.

 

വാഹന ലേലം

 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഐഷര്‍ മിനി ബസ് നവംബര്‍ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 ന് വൈകീട്ട് മൂന്ന് മണി. 

 

സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി : പേര് രജിസ്റ്റര്‍ ചെയ്യണം

 

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തും. താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 25 നകം വെളളയില്‍ ഗാന്ധിറോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്/മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2766563, 7025835663, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ് - 9446100961, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് - 9447446038, വടകര താലൂക്ക് വ്യവസായ ഓഫീസ് - 04962515166.

 

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിക്ക് കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം, പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, ട്രാക്ടര്‍, സസ്യ സംരക്ഷണ ഉപകരണങ്ങള്‍, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പരമാവധി 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൃഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 40 ശതമാനം മുതല്‍ 80 ശതമാനം സാമ്പത്തികാനുകൂല്യം ലഭിക്കും. ഗ്രാമീണ സംരംഭകര്‍, കര്‍ഷകര്‍, കര്‍ഷക സ്വയം സഹായസംഘങ്ങള്‍, കാര്‍ഷിക ഉത്പാദക സംഘങ്ങള്‍, കര്‍ഷക സഹകരണ സംഘങ്ങള്‍ തുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകള്‍ക്കനുസരിച്ച് സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. ഗുണഭോക്തൃ രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, യന്ത്രങ്ങളെയും ഡീലറേയും തെരഞ്ഞെടുക്കല്‍, സബ്‌സിഡി വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയാണ് സബ്‌സിഡി പരിഗണിക്കുക. വെബ്‌സൈറ്റില്‍ ലഭ്യമായ നിര്‍മ്മാതാക്കളും ഡീലര്‍മാരുമായി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കില്‍ യന്ത്രസാമഗ്രികള്‍ സ്വന്തമാക്കാന്‍ സാധിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2723766, 9447426116, 9495032155, 9447742096 (കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്)

date