Skip to main content

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

2013-2014, 2014-2015 അദ്ധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തിലെ യഥാക്രമം മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം.   അപേക്ഷകര്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയിരിക്കണം.  ഹാര്‍ഡ് കോപ്പിയായാണ് അപേക്ഷ നല്‍കേണ്ടത്.  അപേക്ഷയോടൊപ്പം 2016-17 അദ്ധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം.  ഡി.സി.ഇ സ്‌കോളര്‍ഷിപ്പ് സൈറ്റായ www.dcescholarship.kerala.gov.in ല്‍ നിന്നോ   www.collegiate edu.kerala.gov.in ല്‍ നിന്നോ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടുത്തി സ്ഥാപന മേധാവിയുടെ ഒപ്പ്, സീല് എന്നിവയോടെ 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0471-2306580, 9446096580, 9446780308.  ഇ-മെയില്‍ Central  sector scholarship @ gmail.com  വിശദവിവരങ്ങള്‍ക്ക് : www.dcescholarship.kerala.gov.in 

പി.എന്‍.എക്‌സ്.114/18

date