Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടെസ്റ്റ് 22 മുതല്‍

 

ജില്ലയില്‍ വനം വകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പര്‍-582/2017, ബൈ ട്രാന്‍സ്ഫര്‍ നിയമനം-കാറ്റഗറി നമ്പര്‍ - 584/2017, എന്‍.സി.എ-ഒ.എക്സ്-കാറ്റഗറി നമ്പര്‍ - 640/2017) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 22, 23, 24, 25 തീയതികളിലായി രാവിലെ ആറ് മുതല്‍ മലമ്പുഴ-കഞ്ചിക്കോട് പാതയില്‍ നടക്കും. ബന്ധപ്പെട്ട അറിയിപ്പ് പ്രൊഫൈല്‍/എസ്.എം.എസ് വഴി നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസ്സലും അഡ്മിഷന്‍ ടിക്കറ്റും സഹിതം രാവിലെ ആറിനകം വേരിഫിക്കേഷന്‍ കേന്ദ്രത്തില്‍ എത്തണം. ടെസ്റ്റിന് പങ്കെടുക്കുന്നവര്‍ ഏതെങ്കിലും ക്ലബ്ബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ, ലോഗോയോ ഉള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.
ടെസ്റ്റ് നടക്കുന്ന സമയത്ത് മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ ഉണ്ടാകാനിടയുള്ള ഗതാഗത തടസ്സവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.

date