Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019 -20 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസിനുമുകളിലുള്ളവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം.അപേക്ഷ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ നിന്നും www.kmtwwfb.org എന്നതിലും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 15 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0491 2547437.

date