Skip to main content

മലബാര്‍ ക്രാഫ്റ്റ്സ് മേളയില്‍ മലബാര്‍ രുചിപെരുമയേറും

 

    ജനുവരി 16 മുതല്‍ 30 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ്മേള നാടന്‍ മലബാറി വിഭവങ്ങളുമായി രുചിപെരുമയുളളതാകും. വിവിധയിനം ബിരിയാണികള്‍, ചട്ടിപ്പത്തിരി, ഇറച്ചിപത്തിരി,  അടക്കുപത്തിരി, പഴം നിറവ്, വിവിധയിനം പുട്ടുകള്‍, ഇഡ്ഡലി, ഇടിയപ്പം, ചക്ക വിഭവങ്ങള്‍, പലതരം പായസങ്ങള്‍, മീന്‍ വിഭവങ്ങള്‍, വിവിധയിനം ദോശകള്‍, മധുരപലഹാരങ്ങള്‍, ഇറച്ചിവിഭവങ്ങള്‍, സസ്യഭക്ഷണ വിഭവങ്ങള്‍, ചായ, കാപ്പി എന്നിങ്ങനെ നീളുന്നതാണ് മലബാര്‍ ക്രാഫ്റ്റ്സ് മേളയിലെ ഭക്ഷണ മെനു.
    പത്ത് സ്റ്റാളുകളിലായാണ് വ്യത്യസ്തങ്ങളായി ആഹാര വിഭവങ്ങളാവും ഒരുക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് എട്ടുവരെയാണ് മേളയുടെ പ്രവര്‍ത്തനസമയം.   മലബാറിന്‍റെ രുചി പാരമ്പര്യം അടയാളപ്പെടുത്തുന്ന തരത്തിലാണ് ഫുഡ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

date