Skip to main content

എലിയറയ്ക്കല്‍ അമൃത സ്‌കൂള്‍ സുരക്ഷാവലയത്തില്‍; ത്രിതല സുരക്ഷയില്‍ വോട്ടെണ്ണല്‍

കോന്നി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വോട്ടെണ്ണല്‍ കനത്ത സുരക്ഷയില്‍. വോട്ടെണ്ണലിനുള്ള എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. 

മൂന്നു മേഖലകളായി തിരിച്ചാണു സുരക്ഷാ ഒരുക്കിയിരിക്കുന്നത്. കൗണ്ടിങ് ഹാളിന്റെ പരിസരത്തായി 20 സി.എ.എസ്.എഫുകാര്‍, അതിനു പുറത്ത് 25 കേരള ആംഡ് പോലീസ് ഫോഴ്സ്, അതിനും പുറത്തായി കേരള പോലീസിലെ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള 60 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. അതോടൊപ്പം അഞ്ച് സബ്ഡിവിഷനിലും സ്ട്രൈക്കിംഗ് ഫോര്‍സിനെയും എക്സ്ട്രാ പോലീസ് ഫോര്‍സിനെയും നിയോഗിച്ചിട്ടുണ്ട്. 

അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാണ്. കൗണ്ടിംഗ് ഹാളും, വിവി പാറ്റ് എണ്ണുന്നതിന് പ്രത്യേകം സജ്ജമാക്കിയ ഒന്നാം ടേബിള്‍, സ്ട്രോങ് റൂം പരിസരം എന്നിവ സിസിടിവി നിരീക്ഷണത്തിലാണ്. 

വോട്ടെണ്ണല്‍ ദിവസം കൗണ്ടിങ് സ്റ്റേഷന്റെ ക്രമസമാധാന ചുമതലയുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി എല്‍.എ ജനറല്‍ സ്പെഷല്‍ തഹസില്‍ദാര്‍ ടി.ജി ഗോപകുമാറിനെ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിയോഗിച്ചിട്ടുണ്ട്. 

date