Post Category
മാധ്യമങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി മീഡിയ സെന്റര്‍
കോന്നി ഉപതെരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാലിന്റെ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേകം മീഡിയ സെന്റര്‍ ഒരുക്കി. എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും തത്സമയ സംപ്രേഷണം നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. ട്രെന്‍ഡ് ആപ്ലിക്കേഷന്‍ വഴി തത്സമയം ഫലം അറിയിക്കാന്‍ പ്രത്യേകം പ്രോജക്ടര്‍ സൗകര്യവും നാല് വലിയ ടിവി സ്ക്രീനുകളും സജ്ജീകരിച്ചിരുന്നു. ഓരോ റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭ്യമായ വോട്ട്, ഓരോ റൗണ്ടിലേയും ലീഡ് നില തുടങ്ങിയ കണക്കുകള്‍ കൃത്യതയോടെ നല്‍കാനും മീഡിയ സെന്ററിനും കഴിഞ്ഞു. കൂടാതെ ഹൈ സ്പീഡ് വൈ ഫൈ സംവിധാനവും മാധ്യമങ്ങള്‍ക്ക് നല്കി.
date
- Log in to post comments