Skip to main content

പോസ്റ്റല്‍ വോട്ട്; മുന്നില്‍ കെ.സുരേന്ദ്രന്‍

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ആകെ 195 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. ഇതില്‍ 72 വോട്ടുകളും കെ.സുരേന്ദ്രന് ലഭിച്ചു. 44 വോട്ടുകള്‍ അഡ്വ. കെ.യു. ജനീഷ് കുമാറിനും, 31 വോട്ടുകള്‍ പി.മോഹന്‍രാജിനും ലഭിച്ചു. 45 അസാധു വോട്ടുകളും ഇതില്‍പെടും. 

മോഹന്‍രാജിന് ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളാണ് അസാധുവായത്. ജോമോന്‍ ജോസഫ് സ്രാമ്പിക്കലിന് മൂന്ന് പോസ്റ്റല്‍ വോട്ട് ലഭിച്ചപ്പോള്‍ ശിവാനന്ദന് ഒരു വോട്ട് പോലും ലഭിച്ചില്ല.  

പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ അഞ്ച് ടേബിളുകളിലായി ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്), ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് വോട്ടെണ്ണെല്‍ നടന്നത്. 

വോട്ടെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു കോന്നി.  1018 സര്‍വീസ് വോട്ടര്‍മാരും, 44 പോസ്റ്റല്‍  വോട്ടുമാണ് ഇവിടെ ആകെയുണ്ടായിരുന്നത്.

date