Skip to main content

മണലൂരിലെ റോഡ് അറ്റകുറ്റപണി ഉടൻ തുടങ്ങും

മണലൂർ പ്രദേശത്തു പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. ഒരാഴ്ച വെയിൽ നീണ്ടു നിന്നാൽ റോഡ് പണി പൂർത്തിയാക്കാമെന്നു പിഡബ്ലിയുഡി അധികൃതർ അറിയിച്ചു. ടാർ ഉൾപ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളും അനുബന്ധ ഉപകരണങ്ങളും ഏനാമാക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത ഗുരുവായൂർ കുടിവെള്ള പദ്ധതിക്കുവേണ്ടി അശാസ്ത്രീയമായ രീതിയിൽ കുഴിയെടുത്തതിനെ മുരളി പെരുനെല്ലി എംഎൽ എ വിമർശിച്ചിരുന്നു തുടർന്ന് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ മേച്ചേരി പടിയിൽ നിന്നാരംഭിച്ചെങ്കിലും മഴയെത്തുടർന്ന് റോഡുപണി തടസ്സപ്പെട്ടിരുന്നു. മഴമാറിയാൽ ഉടൻതന്നെ കാഞ്ഞാണി തൃശൂർ-വാടാനപ്പിള്ളി അന്തിക്കാട് പെരിങ്ങോട്ടുകര റോഡുകളും അറ്റകുറ്റപണികൾ നടത്തി സഞ്ചാര യോഗ്യമാക്കുമെന്നു പിഡബ്ലിയുഡി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

date