പ്രൊബേഷന്‍ സേവനങ്ങളും നേര്‍വഴി പദ്ധതിയും : ശില്പശാല 28ന്
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ സേവനങ്ങളും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് പരിശീലന ഹാളില്‍ 28ന് ശില്പശാല നടത്തും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജി.ആര്.ബില്‍കുലിന്റെ അധ്യക്ഷതയില്‍ രാവിലെ 9.30ന് നടക്കുന്ന ശില്പശാല അഡീഷണല്‍ ജില്ലാ ജഡ്ജ് സാനു എസ്.പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് മുഖ്യാതിഥിയായിരിക്കും. പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.പ്രദീപ് കുമാര്‍, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്, അഡ്വ.ടി.എസ്.രാധാകൃഷ്ണന് നായര്‍, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എ.സി.ഈപ്പന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംല ബീഗം, ജില്ലാതല പ്രൊബേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗം അഡ്വ.സക്കീര്‍ ഹുസൈന്, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments