Skip to main content

ശില്പശാല നടത്തി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമത്തെ ചെറുക്കുന്നതിനും  നിലവിലെ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല നടത്തി. ജാഗ്രതാസമിതി, പൗരസമിതി, യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  റാന്നി സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ജില്ലാ വനിതാ ശിശു വികസന ആഫീസര്‍ എല്‍.ഷീബ ഉദ്ഘാടനം ചെയ്തു. വനിതാ പ്രൊട്ടക്ഷന്‍ ആഫീസര്‍ താഹിറബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി പാണ്ടിയത്ത്, മഹിളാസമഖ്യാ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശാലിനി, റാന്നി ശിശു വികസന പദ്ധതി ആഫീസര്‍  ജാസ്മിന്‍ എന്നിവര്‍ പങ്കെടുത്തു.                

 

date