വൃക്ഷം നട്ടുവളര്‍ത്തുന്നതിന് പ്രോത്സാഹന ധനസഹായം
സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടിയുത്പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍വസാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതിനാണ് ധനസഹായം ലഭിക്കുന്നത്. തൈകളുടെ എണ്ണം അനുസരിച്ച് 10000 രൂപ മുതല്‍ 16000 രൂപ വരെ ധനസഹായം ലഭിക്കും. ഒരു വര്‍ഷം പ്രായമായ തൈകള്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷ നവംബര്‍ 20 വരെ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലും പത്തനംതിട്ട, റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചാഫീസുകളിലും സ്വീകരിക്കും. അപേക്ഷാഫോറം www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2243452.
- Log in to post comments