സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കല്‍ അപേക്ഷ ക്ഷണിച്ചു
പാര്‍പ്പിട നഗരദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷന് വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന കോഴ്സിന്റെ കാലാവധി മൂന്നു മാസം മുതല്‍ ആറു മാസം വരെയാണ്. കോഴ്സുകളില്‍ പ്രവേശനവും തുടര്‍പഠനവും തികച്ചും സൗജന്യമായിരിക്കും.
നോണ്‍ റസിഡന്‍ഷ്യല്‍ കോഴ്സില്‍ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം യാത്രാപടിയും ലഭിക്കും.താമസിച്ചുള്ള പരിശീലനതിന് ഭക്ഷണവും താമസവും സൗജന്യം.അപേക്ഷകര്‍ നഗരസഭാപരിധിയിലെ സ്ഥിരതമാമസക്കാരും 18നും 30നു ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.വാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളാവണം.എസ്എസ്എല്‍സി മുതല്‍ യോഗ്യത യുള്ളവര്‍ക്കു അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസിലെ 04832712037 നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments