Skip to main content
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജ•വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ എസ് പി സി കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ് മോഹന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു.

എസ് പി സി കേഡറ്റുകള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജ•വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി  ജില്ലയില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 70 എസ് പി സി കേഡറ്റുകള്‍ പങ്കെടുത്തു. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലും ദേശീയ ഉദ്ഗ്രഥനവും എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ഇംഗ്ലീഷ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം റിന്റ കുര്യന്‍ (ഓസാനം ഇംഗ്ലീഷ് മീഡിയം ), രണ്ടാം സ്ഥാനം ഐശ്വര്യലക്ഷ്മി (എസ് എന്‍ വി സ്‌കൂള്‍, എന്‍ ആര്‍ സിറ്റി) , മൂന്നാം സ്ഥാനം നോയല്‍ ഷാജി (എസ് എ എച്ച് എസ് മുണ്ടക്കയം) എന്നിവര്‍ കരസ്ഥമാക്കി.

മലയാളം വിഭാഗത്തില്‍ സ്‌കൊളാസ്റ്റിക്ക ബെന്നി (ഓസാനം സ്‌കൂള്‍ കട്ടപ്പന), ഡെല്‍നാ സോളി ഹെബി (സെന്റ് ജെറോംസ് വെള്ളയാംകുടി), അനസു സജി ( ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ശാന്തിഗ്രാം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരശേഷം ഓസാനം സ്‌കൂള്‍ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ് മോഹന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഓസാനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യന്‍ നരിതൂക്കില്‍, എസ് പി സി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ആര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

date