Skip to main content

കെ.എ.സ് പരിശീലനം:

പൊന്നാനി സിവില്‍ സര്‍വ്വസ് അക്കാദമിയില്‍ പി.എസ്.സി നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷക്ക് പരിശീലനം നല്‍കുന്നു.  അപേക്ഷാ ഫോം 100 രൂപക്ക് നേരിട്ടും ംംം.രരലസ.ീൃഴ ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും എടുക്കാം.  ഡൗണ്‍ലോഡ് ചയ്ത് അപേക്ഷ നല്‍കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോണ്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കില്‍ നിന്നും 100 രൂപയുടെ ഡി.ഡി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അയക്കണം.  ബിരുദമാണ് യോഗ്യത.  ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 22. ക്ലാസുകള്‍ ജനുവരി 29ന് ആരംഭിക്കും.  ഫോണ്‍ 0494 2665489, 8281098868.

 

date