Skip to main content

കാര്‍ഡ് വിതരണവും കാര്‍ഷിക മേളയും

ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണ - കാര്‍ഷിക മേള പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സഫ്രീന അഷ്‌റഫ് അധ്യക്ഷയായി.  പ്രദര്‍ശനത്തോട്ടം ഒരുക്കിയ കുഞ്ഞുമുഹമ്മദിനെ ആദരിക്കുകയും തോട്ടീരി നീര്‍ത്തടത്തിലെ കര്‍ഷകര്‍ക്ക് ഗുണഭോക്തൃവിഹിതം വിതരണം ചെയ്യുകയും ചെയ്തു. മലപ്പുറം മണ്ണു പര്യവേഷണ കാര്യാലയം തയ്യാറാക്കിയ മലപ്പുറത്തിന്റെ മണ്ണറിവ് എന്ന പുസ്തകം ചടങ്ങില്‍ എം.പി. പ്രകാശനം ചെയ്തു.

date