ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇലവുപാലം കേന്ദ്രമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയതായി പ്രസിഡന്റ് വി.കെ. മധു അറിയിച്ചു.
അതീവ പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖല അപൂര്‍വ ഇനം ഔഷധസസ്യങ്ങളുടെ കലവറകൂടിയാണെന്നും വ്യക്തമായ പഠനങ്ങളോ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടികളോ സ്വീകരിക്കാതെയാണ് ഐ.എം.എ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടത്തിയതെന്നും പ്രമേയത്തില്‍ പറയുന്നു. സൗകര്യപ്രദമായ മറ്റൊരു സ്ഥലം ഇതിനായി കണ്ടെത്തണമെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് വി.കെ. മധു അവതരിപ്പിച്ച പ്രമേയം കമ്മിറ്റി ഏകകണ്ഠമായി പാസാക്കി. എസ്.എം. റാസി, എം. ജലീല്‍, ആനാട് ജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി 1017/2018)
- Log in to post comments