Post Category
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആറിന് ജില്ലയില്‍: റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം
റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നംവബര്‍ ആറിന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ യോഗം ചേരും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.
പട്ടയ വിതരണം, പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമിനല്‍കല്‍, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, ലാന്‍ഡ് ബോര്‍ഡ് കേസുകള്‍, ഫയല്‍ അദാലത്ത്, ഭൂമി ഏറ്റെടുക്കല്‍, കെട്ടിട നികുതി,ആഡംബര നികുതി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, വില്ലേജ് രേഖകളുടെ ഡിജിറ്റലൈസേഷന്‍, കെ.എല്‍.സി, കെ.എല്‍.യു കേസുകളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ പോക്കുവരവ് ,ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി പതിച്ചു കിട്ടിയിട്ടും ഭൂമി കിട്ടാത്തവരുടെ പരാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
date
- Log in to post comments