Skip to main content

ദേശീയ വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; 330 താരങ്ങള്‍ മാറ്റുരയ്ക്കും

ഡിസംബര്‍ രണ്ട് മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് എലൈറ്റ് വനിതാ ദേശീയ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 330 താരങ്ങള്‍ മാറ്റുരയ്ക്കും. രണ്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പ്രശസ്ത കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഫ്‌ളഡ്‌ലിറ്റ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി 100ലേറെ റഫറിമാരും എത്തിച്ചേരും. ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
ദേശീയ തലത്തില്‍ വന്‍ പ്രാധാന്യത്തോടെ ശ്രദ്ധിക്കപ്പെടുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മാധ്യമ കവേറേജിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മീഡിയാ ഉപസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഒ കെ വിനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

date